hair

മുടിയുമായി ബന്ധപ്പെട്ട് നിരവധി പേർ നേരിടുന്ന പ്രശ്നമാണ് നര. പണ്ട് കാലത്ത് പ്രായമായവരിലാണ് കൂടുതലായി നര കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാൻ തുടങ്ങി. ഇത് മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. ചില സമയങ്ങളിൽ നര വർദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. നരച്ച മുടിക്ക് പ്രകൃതിദത്തമായി തന്നെ നമുക്ക് പരിഹാരം കാണാം. മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ ഒരു പ്രകൃതിദത്ത ഹെയർ ഡെെ നോക്കിയാലോ?.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ചായപ്പൊടി ഇടാം. നന്നായി തിളച്ച ശേഷം ഇതിലേക്ക് കറിവേപ്പില, വെറ്റില എന്നിവ ചെറുതായി അരിഞ്ഞ് ഇടുക. ശേഷം വെള്ളം വീണ്ടും തിളപ്പിക്കണം. അപ്പോൾ ഈ വെള്ളം നന്നായി കുറുകി വരുന്നത് കാണാം. ശേഷം തീ ഓഫ് ചെയ്ത് തണുപ്പിക്കാൻ വേയ്ക്കുക. എന്നിട്ട് ഇവ പേസ്റ്റ് രൂപത്തിൽ അരച്ച് എടുത്ത് ചീനച്ചട്ടിയിൽ ഇട്ട് നന്നായി കുറുക്കി എടുക്കുക.

ശേഷം ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടി കൂടി ചേർത്ത് ആവിശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക. എന്നിട്ട് എട്ട് മണിക്കൂർ നേരം ചീനച്ചട്ടിയിൽ തന്നെ ഈ ഡെെ സൂക്ഷിക്കണം. അതിന് ശേഷം നര വന്ന ഭാഗത്ത് തേയ്ക്കാം ( ആ ഡെെ ഉപയോഗിക്കുന്നതിന് മുൻപായി മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകണം. മുടി നല്ല പോലെ ഉണങ്ങിയ ശേഷം വേണം ഡെെ തേയ്ക്കാൻ) അരമണിക്കൂർ കഴിഞ്ഞ് ഡെെ കഴുകികളയാം. ഡെെ കഴുകാൻ ഷാംപൂ ഉപയോഗിക്കരുത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.