
ലക്‌നൗ: വാരണാസിയിലെ കാലഭെെരവ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച മോഡലിനെതിര പ്രതിഷേധം രൂക്ഷം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്‌ക്കെതിരെയാണ് വിമർശനം ഉയരുന്നത്. ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്. വിശ്വാസികളും മത നേതാക്കളും വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. മമതയുടെ നടപടി അനുചിതമാണെന്നാണ് ആരോപണം.
മമതയ്ക്ക് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെ ആരാധകരുണ്ട്. മമത ക്ഷേത്രത്തിലേക്ക് വരുന്നതും ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച ശേഷം ആദ്യത്തെ കേക്ക് കഷ്ണം പ്രതിഷ്ഠയ്ക്ക് മുന്നിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മമതയുടെ പ്രവൃത്തിയെ വിലക്കാതിരുന്ന ക്ഷേത്ര പുരോഹിതനെതിരെയും വിമർശനം ഉയരുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നകാര്യം ശരിയല്ലെന്നാണ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ നവീൻ ഗിരി പറയുന്നത്.
'ദെെവത്തിന് കേക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇത് പുതിയ കാര്യമല്ല. ഇവിടെ ആളുകൾ കേക്ക് സമർപ്പിക്കാറുണ്ട്. എല്ലാവരെയും പോലെ അവരും കേക്ക് മുറിച്ച് വിളമ്പി. അവർക്ക് ഇത്രയും അധികം അനുയായികൾ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനുള്ളിൽ പിറന്നാൾ ആഘോഷിച്ചത് പോലെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത് തെറ്റാണ്',- നവീൻ ഗിരി വ്യക്തമാക്കി. ഇതോടെ ക്ഷേത്രത്തിലെ കേക്ക് മുറിക്കുന്ന വഴിപാട് നിരോധിക്കാൻ ക്ഷേത്ര ഭരണസമിതി തിരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
This is truly disgraceful...
— Akassh Ashok Gupta (@peepoye_) November 30, 2024
How can anyone be permitted to cut a cake inside a temple? Ordinary devotees aren’t even allowed to pause there for more than 15-30 seconds. The temple management, more than these Reelbaaz, is to blame for turning our sacred #temples into a mockery.… pic.twitter.com/GMsgM7OfIR