pic

ഡമാസ്‌കസ് : സിറിയയിൽ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 370 കടന്നു. ബുധനാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ അലെപ്പോയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. അലെപ്പോ നഗരത്തിന്റെ മുക്കാൽ ഭാഗവും വിമതർ പിടിച്ചു. വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.