ginger

ക​ൽ​പ്പ​റ്റ​:​ ​ക​ർ​ണാ​ട​ക​യി​ൽ​ ​ഇ​ഞ്ചി​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​ക​ർ​ഷ​ക​ർ​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​നീ​ങ്ങു​ന്നു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 60​ ​കി​ലോ​ ​ഇ​ഞ്ചി​ ​ചാ​ക്കി​ന് 13,000​ ​രൂ​പ​യാ​യി​രു​ന്ന​ ​വി​ല​ ​നി​ല​വി​ൽ​ 1500​ ​രൂ​പ​യി​ലേ​ക്ക് ​മൂ​ക്കു​കു​ത്തി​യ​തോ​ടെ​ ​ചെ​റു​കി​ട​ ​-​ ​ഇ​ട​ത്ത​രം​ ​ഇ​ഞ്ചി​ ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​വ​ക്കി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​സീ​സ​ണു​ക​ളി​ലും​ ​ഉ​യ​ർ​ന്ന​ ​വി​ല​ ​ല​ഭി​ച്ച​തി​നാ​ൽ​ ​ക​ടം​വാ​ങ്ങി​യും​ ​വാ​യ്പ​യെ​ടു​ത്തു​മാ​ണ് ​പ​ല​രും​ ​കൃ​ഷി​യി​റ​ക്കി​യ​ത്.​ ​ഉ​യ​ർ​ന്ന​ ​കൂ​ലി​യും​ ​രാ​സ​വ​ളം,​ ​കീ​ട​നാ​ശി​നി​ ​എ​ന്നി​വ​യു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യും​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി.

മു​ട​ക്കു​മു​ത​ൽ​ ​പോ​ലും​ ​കി​ട്ടാ​തെ​ ​ക​ർ​ഷ​കർ ഇ​ഞ്ചി​യു​ടെ​ ​വി​ള​വെ​ടു​പ്പി​ൽ​ ​മു​ട​ക്കു​മു​ത​ൽ​ ​പോ​ലും​ ​തി​രി​ച്ചു​ ​കി​ട്ടു​ന്നി​ല്ലെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​ഒ​രേ​ക്ക​ർ​ ​കൃ​ഷി​ക്ക് ​എ​ട്ടു​ല​ക്ഷ​ത്തി​ലേ​റെ​യാ​ണ് ​ചെ​ല​വ്.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​ല​യി​ൽ​ ​ഒ​രേ​ക്ക​റി​ൽ​ ​നി​ന്ന് 7.5​ ​ല​ക്ഷം​ ​രൂ​പ​ ​മാ​ത്ര​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.


ഇ​ഞ്ചി​ ​ക​ർ​ഷ​ക​രെ​ ​വ​ല​യ്ക്കു​ന്ന​ത്


1.​ ​ഒ​രേ​ക്ക​റി​ലെ​ ​വി​ള​വ്:​ 60​ ​കി​ലോ​യു​ടെ​ 300​ ​ചാ​ക്ക്

2.​അ​ന്യ​സം​സ്ഥാ​ന​ ​ഇ​ഞ്ചി​ ​വി​ല​ ​-​ 60​ ​കി​ലോ​ ​ചാ​ക്കി​ന് 1500​ ​രൂപ

3.​ ​വ​യ​നാ​ട്ടി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത്​​-​ ​കി​ലോ​യ്‌​ക്ക് 25​ ​രൂപ

ഉ​ത്പാ​ദ​ന​ ​ചെ​ല​വ് 8​ ​ല​ക്ഷം​ ​രൂപ
ഒ​രേ​ക്ക​റി​ലെ​ ​വ​രു​മാ​നം​ 7.5​ ​ല​ക്ഷം​ ​രൂപ

ഇ​ട​നി​ല​ക്കാ​ർ​ ​കീ​ശ​ ​വീ​ർ​പ്പി​ക്കു​ന്നു


ക​ർ​ഷ​ക​ർ​ക്ക് ​കി​ലോ​യ്ക്ക് 25​ ​രൂ​പ​ ​മാ​ത്രം​ ​ന​ൽ​കി​ ​സ​മാ​ഹ​രി​ക്കു​ന്ന​ ​ഇ​ഞ്ചി​ ​യ​ഥാ​ർ​ത്ഥ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​വാ​ങ്ങു​മ്പോ​ൾ​ 80​ ​രൂ​പ​യി​ല​ധി​ക​മാ​കും.​ ​ഇ​ട​നി​ല​ക്കാ​രു​ടെ​ ​ക​ടു​ത്ത​ ​ചൂ​ഷ​ണ​മാ​ണ് ​ക​ർ​ഷ​ക​ർ​ക്ക് ​വി​ന​യാ​കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ഇ​ഞ്ചി​യു​ടെ​ ​കൊ​ച്ചി​യി​ലെ​ ​മൊ​ത്ത​ ​വി​ല​ ​കി​ലോ​യ്ക്ക് 60​ ​രൂ​പ​യും​ ​ചി​ല്ല​റ​ ​വി​ല​ 80​ ​രൂ​പ​യു​മാ​ണ്.​ ​പ​ല​ ​കൈ​ക​ൾ​ ​ക​ട​ന്ന് ​കൃ​ഷി​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ഉ​ത്പ​ന്നം​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​കൈ​യി​ലെ​ത്തു​മ്പാേ​ൾ​ ​വി​ല​യി​ലു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന​ ​മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ്.