
അശ്വതി: വിവിധ തൊഴിൽ ചെയ്യുന്നവർക്ക് അധിക വരുമാനമുണ്ടാകും. തൊഴിൽ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ജീവിതത്തിൽ ഒരു വലിയ മുന്നേറ്റവും കൈവരാൻ ഇടയുണ്ട്. ബിസിനസ് ലാഭകരമാകും. ഭാഗ്യദിനം തിങ്കൾ.
ഭരണി: ഐ.ടി രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. തൊഴിൽരംഗത്ത് അംഗീകാരങ്ങൾ നേടിയെടുക്കാനാകും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകളുണ്ടാകും. പ്രശ്നങ്ങളെ ധീരതയോടെ നേരിടും. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
കാർത്തിക: കുടുംബാഭിവൃദ്ധിയും മാനസിക സന്തോഷവും ഉണ്ടാകും. സ്ഥിരവരുമാനമുണ്ടാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും. ജോലികാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. ഏത് മേഖലയിലും വിജയം കണ്ടെത്തും. ഭാഗ്യദിനം വെള്ളി.
രോഹിണി: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. അന്യദേശവാസത്തിന് യോഗമുണ്ട്. സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക പിരിമുറുക്കം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി.
മകയിരം: ഗുരുക്കന്മാരെ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ പുഷ്പ്പെടും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. വിഷമഘട്ടങ്ങൾ മാറും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ഭാഗ്യദിനം ഞായർ.
തിരുവാതിര: പൊതുപ്രവർത്തകർക്ക് അനുകൂലസമയം. ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. അന്യരോട് സ്‌നേഹത്തോടെ പ്രവർത്തിക്കും. ജോലിഭാരം മാനസിക അസ്വസ്ഥതയുണ്ടാക്കും. ഭാഗ്യദിനം വ്യാഴം.
പുണർതം: ദാമ്പത്യം സന്തോഷകരമായിരിക്കും. പ്രണയ ബന്ധത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ വസ്തുക്കൾ വാങ്ങും. ചർച്ച മദ്ധ്യസ്ഥത എന്നിവ വിജയിക്കും. ആരോഗ്യകാര്യത്തിലുള്ള ആശങ്കകൾ നീങ്ങും. ഭാഗ്യദിനം വെള്ളി.
പൂയം: വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. തീരുമാനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്കു പ്രിയപ്പെട്ടവരാകും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: ബിസിനസ് രംഗത്ത് സഹോദരങ്ങൾ സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. വലിയ പ്രോജക്ടുകൾ ഏറ്റെടുക്കും. പിതൃഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കും. ബന്ധുക്കളെ സഹായിക്കും. ഭാഗ്യദിനം ബുധൻ.
മകം: വിശിഷ്ടവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഒന്നിലധികം മേഖലകളിൽ നിന്നു വരുമാനം വരാനിടയുണ്ട്. ബന്ധുക്കളുമായുള്ള പിണക്കവും അകൽച്ചയും മാറും. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. ഭാഗ്യദിനം ശനി.
പൂരം: വ്യവസായത്തിൽ നല്ല പങ്കാളികളെ കിട്ടും. വെല്ലുവിളികൾ മറികടക്കും. കുടംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയം. ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനം മേലധികാരികളിൽ അപ്രീതിയുണ്ടാക്കും. ഭാഗ്യദിനം ചൊവ്വ.
ഉത്രം: സഹോദരങ്ങളുടെ പിണക്കങ്ങൾ മാറിവരും. പുതിയ തൊഴിൽ മേഖലയിലേക്ക് മാറും. വാക്ചാതുര്യവും അറിവും വർദ്ധിക്കും. ബിസിനസുകാർക്ക് അധികലാഭം ലഭ്യമാകും. അർഹമായ അംഗീകാരത്തിന് കഠിനപ്രയത്നം വേണം. ഭാഗ്യദിനം ഞായർ.
അത്തം: ഉന്നതപദവി ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. ശത്രുക്കളെ അതിജീവിക്കും. ഭാഗ്യദിനം ശനി.
ചിത്തിര: പലവിധ മേഖലകളിൽ വിജയിക്കാൻ സാധിക്കും. ഭൂമി, വസ്തുക്കൾ എന്നിവയിൽ നിന്ന് ആദായം ലഭിക്കും. സഹോദരങ്ങൾ പരസ്പരം കലഹിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താല്പര്യം വർദ്ധിക്കും. കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം. ഭാഗ്യദിനം തിങ്കൾ.
ചോതി: സാങ്കേതിക മേഖലയിലുള്ളവർക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഉയർന്ന തസ്തികയിലേക്കുള്ള ജോലി ലഭിക്കാനിടയുണ്ട്. വ്യാപാര മേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കും. ഭാഗ്യദിനം ബുധൻ.
വിശാഖം: ബിസിനസ് സംബന്ധമായി ദീർഘ ദൂരയാത്രകൾ ആവശ്യമായി വരും. ഭാഗ്യം പലരീതിയിലും തൂണയാകും. കുടുംബത്തിൽ മംഗളകർമ്മൾ നടക്കും. രണ്ടാം വിവാഹയോഗം കാണുന്നു. തീർത്ഥാടനയാത്ര നടത്തും. ഭാഗ്യദിനം വ്യാഴം.
അനിഴം: താത്ക്കാലിക തൊഴിലുകൾ സ്ഥിരപ്പെടും. വ്യവസായ സംരംഭങ്ങൾ വിപുലീകരിക്കും. വീടുപണി പൂർത്തിയാക്കും. തർക്കങ്ങൾ പരിഹരിക്കും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. സഹോദരങ്ങളാൽ മാനസികദുഃഖം വരാനിടയുണ്ട്. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: വ്യാപാര വ്യവസായരംഗത്ത് പ്രവർത്തിക്കുന്നവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കും. സുഹൃത്തുക്കളാൽ പലവിധ ലാഭങ്ങൾക്ക് വരാനിടയുണ്ട്. പുതിയ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയമല്ല. പഠിച്ചതിനു അനുബന്ധമായ തൊഴിൽ ലഭിക്കും. ഭാഗ്യദിനം ബുധൻ.
മൂലം: തർക്കവസ്തുവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അനുകൂലമായിരിക്കും. അന്യർക്കായുള്ള പരിശ്രമത്തിലൂടെ തനിക്കും ഉപകാരം ലഭ്യമാകും. നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വിവാഹതടസം നീങ്ങും. ഭാഗ്യദിനം ചൊവ്വ.
പൂരാടം: ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തുതീർക്കും. വിഷമതകൾ ഉളവാക്കുന്ന വാർത്തകൾ കേൾക്കാനിടവരും. മുൻകോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെവരും. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടായേക്കാം. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: ഭൂമിവിൽക്കാനും വാങ്ങുവാനും പറ്റിയ സമയമാണ്. പിതൃസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. ബിസിനസ് രംഗത്ത് അതീവ ശ്രദ്ധവേണം. എല്ലാകാര്യങ്ങളും കൃത്യതയോടെ ചെയ്തു തീർക്കും. പുതിയ വ്യക്തിബന്ധങ്ങൾ ഉണ്ടാകും. ഭാഗ്യദിനം വെളളി.
തിരുവോണം: പത്രപ്രവർത്തനം ഗവേഷണം തുടങ്ങിയ മേഖലകളിലുള്ളവർക്ക് നല്ലസമയം. തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കണം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. കൂട്ടുബിസിനസിൽ മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: മാതാവിൽ നിന്ന് സഹായങ്ങൾ ലഭിക്കും. സുഖമായ ജീവിതസൗകര്യങ്ങൾ ലഭ്യമാകും. ചെയ്യുന്ന ജോലിയിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ ചില ബിസിനസുകൾ തുടങ്ങുവാൻ ആലോചിക്കും. ജോലിഭാരം വർദ്ധിക്കാനിടയുണ്ട്. ഭാഗ്യദിനം തിങ്കൾ.
ചതയം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. കൂട്ടുബിസിനസിൽ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം. ഒന്നിലധികം മേഖലയിൽ നിന്നു വരുമാനമുണ്ടാകും. മാതാപിതാക്കളുടെ അനുമതിയോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ഭാഗ്യദിനം ഞായർ.
പൂരുരൂട്ടാതി: സാമ്പത്തിക നിലയിൽ പുരോഗതിയുണ്ടാകും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരം ലഭിച്ചേക്കും. വിനോദയാത്രകൾ നടത്തും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തും. വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
ഉത്തൃട്ടാതി: മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം സാദ്ധ്യമാകും. ക്ഷേത്രദർശനം തീർത്ഥാടനം എന്നിവയ്ക്കുള്ള സാദ്ധ്യത. പെട്ടെന്നുള്ള കോപം നിയന്ത്രിക്കണം സ്വന്തമായി സഥാപനങ്ങൾ നടത്തുന്നവർക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. ഭാഗ്യദിനം ഞായർ.
രേവതി: ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പരീക്ഷ എഴുതുന്നവർക്ക് വിജയസാദ്ധ്യത കാണുന്നു. മാതാപിതാക്കളോടുള്ള സ്‌നേഹം വർദ്ധിക്കും. അന്യരാൽ പ്രശംസിക്കപ്പെടും. വരവിനെക്കാൾ ചെലവ് കൂടും. ഭാഗ്യദിനം വ്യാഴം.