viswasam

വീടിനുള്ളിൽ പോസിറ്റീവ് ഈർജം കൊണ്ടുവരാൻ ചെടികൾക്ക് സാധിക്കും. ചില ചെടികൾക്കാകട്ടെ സമ്പത്തിനെ ആകർഷിക്കാനുള്ള കഴിവുകൂടിയുണ്ട്. അതിനാൽ, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയെല്ലാം മാറ്റി ജീവിതത്തിൽ ഐശ്വര്യങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ചെടികൾ പരിചയപ്പെടാം.

1. മണി പ്ലാന്റ്

കൃത്യമായ ദിശയിൽ നട്ട് പരിപാലിക്കുകയാണെങ്കിൽ വീട്ടിൽ ധനം കൊണ്ടുവരാൻ മണി പ്ലാന്റ് സഹായിക്കും. കൂടാതെ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. തെക്ക് - കിഴക്ക് ദിശയിൽ മണി പ്ലാന്റ് നടുന്നതാണ് ഉത്തമം. ദൗർഭാഗ്യം ജീവിതത്തിൽ നിന്ന് ഒഴിയാൻ ഇത് സഹായിക്കുന്നു. കടബാദ്ധ്യതകൾ മാറി സമൃദ്ധി തേടിയെത്തും.

2. ലക്കി ബാംബു

ധനത്തെ ആകർഷിക്കാൻ കഴിവുള്ള സസ്യം എന്നാണ് ഇതിനെ പറയുന്നത്. ഭാഗ്യം, സമാധാനം, ഐശ്വര്യം എന്നിവ വീടുകളിലേക്ക് കൊണ്ടുവരാൻ സഹായകരമായ സസ്യം കൂടിയാണിത്. ഇവ സമ്മാനമായി ലഭിച്ചാൽ ഫലം കൂടും.

3. സ്‌നേക്ക് പ്ലാന്റ്

വിഷാംശത്തെ വലിച്ചെടുത്ത് വായു ശുദ്ധിയാക്കുന്ന ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. ഇവ വടക്ക് - കിഴക്ക് ദിശയിൽ വളർത്തുന്നതാണ് നല്ലത്. മനഃസമാധാനം, ഉറക്കം എന്നിവ വർദ്ധിക്കുന്നതിന് കിടപ്പുമുറിയിൽ ഈ ചെടി വയ്‌ക്കുന്നത് നല്ലതാണ്.

4. ജമന്തി

സന്തോഷം, ശുഭാപ്‌തി വിശ്വാസം എന്നിവ ചുറ്റും നിറയ്‌ക്കാൻ സഹായിക്കുന്ന ചെടിയാണ് ജമന്തി. ഇവ വീടുകളിൽ പോസിറ്റീവ് ഊർജം നിറയ്‌ക്കുന്നു. ലിവിംഗ് റൂമിൽ വേണം ഈ ചെടി വളർത്താൻ. ഒരിക്കലും കിടപ്പുമുറിയിൽ വയ്‌ക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.