china-

കൊച്ചി: പത്ത് ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമായി ഇന്ത്യയിലെ ഇലക്ട്രിക് ടു വീലർ വിപണി പുതിയ ചരിത്രം സൃഷ്‌ടിക്കുന്നു. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളെല്ലാം ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മത്സരത്തിനെത്തിയതാണ് വിൽപ്പനയിൽ കുതിപ്പുണ്ടാക്കിയത്. ഇതോടെ ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ പ്രമുഖ ഇ സ്കൂട്ടർ വിപണിയായി ഇന്ത്യ മാറി. ഒല ഇലക്ട്രിക്കാണ് 3.5 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമായി മുൻനിരയിൽ. 2.1 ലക്ഷം വാഹനങ്ങളുടെ വിൽപ്പന നേടിയ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്.

പുതിയ മോഡലുകളും മികച്ച ആനുകൂല്യങ്ങളുമാണ് ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പനയ്ക്ക് കരുത്താകുന്നത്. ആകർഷകമായ മോഡലുകൾ അവതരിപ്പിച്ചും പുതിയ ഉപഭോക്താക്കളെ നേടിയും ബജാജ് ഇലക്ട്രിക്, ഏതർ, ആംപിയർ, ഹീറോ എന്നിവയും വിപണിയിൽ വിപ്ളവം സൃഷ്ടിക്കുന്നു. 2021ൽ 1.78 ലക്ഷം ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പനയാണ് ഇന്ത്യയിലുണ്ടായിരുന്നത്.

പുതിയ മോഡലുകൾ

ഹോണ്ട രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ആക്ടിവ ഇ, ക്യു.സി 1 എന്നീ മോഡലുകൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഡൽഹി,മുംബയ്, ബംഗളുരു എന്നിവിടങ്ങളിൽ എത്തും. ബുക്കിംഗ് ജനുവരിയിൽ തുടങ്ങും. ആക്ടിവ ഇയിൽ ഹോണ്ട വികസിപ്പിച്ച മൊബൈൽ പവർ ബാക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും ക്യുസി 1ൽ ഹസ്ര്വ ദൂരം സഞ്ചരിക്കുന്നവർക്ക് പറ്റിയ നിശ്ചിത ബാറ്ററിയുമുണ്ട്.


ഹോണ്ട ആക്ടിവ ഇ, ക്യു.സി 1 എന്നിവയുടെ പ്രതീക്ഷിക്കുന്ന വില

ഒരു ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ


ഒ​ല​ ​ഗി​ഗ് ​സ്‌​കൂ​ട്ട​റു​ക​ൾ​ക്ക് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം

കൊ​ച്ചി​:​ ​വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ​ ​ജ​ന​കീ​യ​മാ​ക്കാ​ൻ​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​ഗി​ഗ്,​ ​എ​സ് ​ഒ​ന്ന് ​സെ​ഡ് ​മോ​ഡ​ലു​ക​ൾ​ ​ഒ​ല​ ​ഇ​ല​ക്ട്രി​ക് ​പു​റ​ത്തി​റ​ക്കി.​ ​ഒ​ല​ ​ഗി​ഗി​ന് 39,999​ ​രൂ​പ,​ ​ഗി​ഗ് ​പ്ള​സി​ന് 49,999​ ​രൂ​പ,​ ​എ​സ് ​ഒ​ന്ന് ​സെ​ഡി​ന് 59,999​ ​രൂ​പ,​ ​എ​സ് ​സെ​ഡ് ​പ്ള​ന് 64,999​ ​രൂ​പ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​എ​ക്‌​സ് ​ഷോ​റൂം​ ​വി​ല.​ 499​ ​രൂ​പ​യ്ക്ക് ​ഗി​ഗി​ന്റെ​യും​ ​എ​സ് ​ഒ​ന്ന് ​സീ​രീ​സി​ന്റെ​യും​ ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ചു.


എ​ടു​ത്തു​ ​മാ​റ്റാ​വു​ന്ന​ ​ബാ​റ്റ​റി​ ​ഉ​ൾ​പ്പെ​ടെ​ ​ലാ​ളി​ത്യം,​ ​ആ​യു​സ്,​ ​വി​ശ്വാ​സം,​ ​വി​ല​ക്കു​റ​വ് ​എ​ന്നി​വ​ ​ഒ​ത്തു​ചേ​രു​ന്ന​താ​ണ് ​പു​തി​യ​ ​മോ​ഡ​ലു​ക​ൾ.​ ​ഗ്രാ​മ​ങ്ങ​ൾ,​ ​അ​ർ​ദ്ധ​ ​ന​ഗ​ര​ങ്ങ​ൾ,​ ​ന​ഗ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​മേ​ഖ​ല​യ്ക്കും​ ​അ​നു​യോ​ജ്യ​മാ​യ​ ​സ്‌​കൂ​ട്ട​റു​ക​ൾ​ ​അ​ടു​ത്ത​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​വി​ത​ര​ണം​ ​ആ​ര​ഭി​ക്കും.​ ​മേ​യ് ​മു​ത​ലാ​ണ് ​എ​സ് ​ഒ​ന്ന് ​സെ​ഡി​ന്റെ​ ​വി​ത​ര​ണം​ ​തു​ട​ങ്ങു​ക.


ചെ​റി​യ​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മു​ള്ള​വ​രെ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ​ഒ​ല​ ​ഗി​ഗ്.​ ​മി​ക​ച്ച​ ​രൂ​പ​ക​ല്പ​ന,​ 1.5​ ​കെ.​ഡ​ബ്ല്യു.​എ​ച്ച് ​മാ​റ്റാ​വു​ന്ന​ ​ബാ​റ്റ​റി,​ ​സു​ര​ക്ഷ​ ​തു​ട​ങ്ങി​യ​വ​ ​സ​വി​ശേ​ഷ​ത​ക​ളാ​ണ്.​ ​മ​ണി​ക്കൂ​റി​ൽ​ 25​ ​കി​ലോ​മീ​റ്റ​റാ​ണ് ​കൂ​ടി​യ​ ​വേ​ഗ​ത.​ 112​ ​കി​ലോ​മീ​റ്റ​ർ​ ​ബാ​റ്റ​റി​ ​ദൈ​ർ​ഘ്യം.​ 12​ ​ഇ​ഞ്ചാ​ണ് ​ട​യ​ർ.​ ​കൂ​ടു​ത​ൽ​ ​ദൂ​രം​ ​സ​ഞ്ച​രി​ക്കു​ന്ന​വ​രെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണ് ​ഗി​ഗ് ​പ്ള​സ്.​ 45​ ​കി​ലോ​മീ​റ്റ​റാ​ണ് ​കൂ​ടി​യ​ ​വേ​ഗ​ത.​ 49,999​ ​രൂ​പ​യാ​ണ് ​പ്രാ​രം​ഭ​വി​ല.​ .
ന​ഗ​ര​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണ് ​ഒ​ല​ ​എ​സ്.​ ​ഒ​ന്ന് ​സെ​ഡ്.​ 70​ ​കി​ലോ​മീ​റ്റ​റാ​ണ് ​കൂ​ടി​യ​ ​വേ​ഗ​ത.​ ​എ​ൽ.​സി.​ഡി​ ​ഡി​സ്‌​പ്ലേ,​ ​ഫി​സി​ക്ക​ൽ​ ​കീ​ ​തു​ട​ങ്ങി​യ​വ​യു​ണ്ട്.​ ​പ്രാ​രം​ഭ​വി​ല​ 59,999​ ​രൂ​പ.​ 14​ ​ഇ​ഞ്ച് ​ട​യ​റാ​ണ് ​പ്ള​സി​നു​ള്ള​ത്.​ ​ഫി​സി​ക്ക​ൽ​ ​കീ,​ 2.9​ ​കെ.​ഡ​ബ്ല്യു.​ ​ഹ​ബ് ​മോ​ട്ടോ​ർ​ ​എ​ന്നി​വ​യു​ണ്ട്.​ ​വി​ല​ 64,999​ ​മു​ത​ൽ.