
സോഷ്യൽ മീഡിയയിൽ വ്യത്യസ്ത തരം ഫാഷനുകൾ കൊണ്ട് ശ്രദ്ധനേടിയ ഇൻഫ്ലുവൻസറാണ് നെനാവത് തരുൺ. പല വ്യത്യസ്ത തരം വേഷവിധാനങ്ങളാണ് ഇയാൾ ഓരോ വീഡിയോയിലും അവതരിപ്പിക്കുന്നത്. ചാക്ക്, നൂൽ, വീട്ടിലെ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് യുവാവ് വസ്ത്രം ഉണ്ടാക്കി ധരിക്കുന്ന വീഡിയോകൾ ഏറെ വെെറലാണ്. ഇപ്പോഴിതാ തരുണിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
മത്സ്യത്തെ ഉപയോഗിച്ചുള്ള വസ്ത്രം ധരിച്ച് വീഡിയോയാണ് അത്. ജീവനില്ലാത്ത ഒറിജിനൽ മത്സ്യങ്ങൾ കൊണ്ട് ശരീരം മറച്ചാണ് വീഡിയോയിൽ യുവാവ് എത്തിയിരിക്കുന്നത്. മത്സ്യം ഉപയോഗിച്ചുതന്നെയാണ് തോളുകൾക്ക് മുകളിൽ സ്ട്രാപ്പുകളും നിർമിച്ചിരിക്കുന്നത്. മറ്റ് തുണിത്തരങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.
മത്സ്യം കൊണ്ട് നിർമ്മിച്ച് നെക്ലേസും കമ്മലുകളും ഉൾപ്പെടെ വീഡിയോയിൽ തരുൺ ധരിച്ചിട്ടുണ്ട്. കൂടാതെ കെെയിൽ കുറച്ച് വലിപ്പം കൂടുതലുള്ള ഒരു മത്സ്യത്തെയും പിടിച്ചിരിക്കുന്നു. ഹാൻഡ് പേഴ്സാണെന്ന് തോന്നിക്കുന്നതിന് വേണ്ടിയാണ് അത്. 'ഏറ്റവും പുതിയ ഫാഷൻ' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് വീഡിയോ പങ്കുവച്ചത്. സിനിമ ഡയലോഗും ഇതിനൊപ്പം തരുൺ പറയുന്നുണ്ട്.