
കന്നട നടി ശോഭിത ശിവണയുടെ അവസാനത്തെ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്ക് നൊമ്പരമായി.
ഹൈദരാബാദിലെ നിർവാണ സ്റ്റുഡിയോയിൽ സംഗീതം ആസ്വദിക്കുന്നതിന്റെ വീഡിയോയായിരുന്നു അത്. സ്റ്റുഡിയോയിൽ ഒരു ഗായകൻ ഗിറ്റാർ വായിച്ച് ഒരു ഹിന്ദി ഗാനം ആലപിക്കുന്നു. സംഗീതവും ഗിറ്റാർ ഇമോജികളും ചേർത്താണ് ശോഭിത ഇൗ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ആത്മഹത്യ ചെയ്ത വാർത്തയിൽ അവിശ്വാസം തുടരുന്ന ആരാധകർ തങ്ങളുടെ സങ്കടവും ഞെട്ടലും കമന്റുകളായി ഇൗ പോസ്റ്റിന് അടിയിൽ ഇടുന്നുണ്ട്.
അമിതാഭ് ബച്ചൻ അഭിനയിച്ച ഷറാബി എന്ന ചിത്രത്തിലെ ഇന്ത ഗോ ഗയി എന്ന ഗാനമാണ് വീഡിയോയിൽ ആലപിക്കുന്നത്. പലരും ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് പോസ്റ്റിന് താഴെയാണ് . നവംബർ പത്തിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 30-ാം വയസിൽ ശോഭിത ശിവണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ.