sivakarhtikeyan

39-ാം വയസിൽ ശിവകാർത്തികേയൻ തമിഴ് സിനിമയിൽ സ്വന്തമായൊരു തട്ടകം സൃഷ്ടിച്ച് യാത്രയിൽ. 300 കോടി ക്ളബിൽ ഇടം പിടിച്ച അമരൻ സിനിമയിൽ ശിവകാർത്തികേയൻ വാങ്ങിയ പ്രതിഫലം 30 കോടി എന്നാണ് റിപ്പോർട്ട്. 120 കോടിയാണ് താരത്തിന്റെ ആസ്തി. ടെലിവിഷൻ കോമഡി ഷോയിൽ മത്സരാർത്ഥിയാണ് കരിയർ ആരംഭിക്കുന്നത്പിന്നീട് തമിഴിലെ പ്രമുഖ ചാനലുകളിൽ അവതാരകയായി ജോലി ചെയ്യുമ്പോൾ ആയിരങ്ങളായിരുന്നു പ്രതിഫലം. ചടുലമായ സംസാരശൈലിയും തമാശകളും കൊണ്ട് ‌ടെലിവിഷന് മുൻപിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ ശിവകാർത്തികേയന് കഴിഞ്ഞു. പതിനൊന്നുവർഷംകൊണ്ട് തമിഴ് സിനിമയിൽ ശിവകാർത്തികേയൻ നേടിയെടുത്തതാണ് ഈ തിളക്കം,

. 2021 ൽ മറീന എന്ന സിനിമയിലൂടെയാണ് സിനിമിൽ എത്തുന്നത്. ഡോൺ, ഡോക്ടർ എന്നീ സിനിമകൾ നൂറ് കോടി ക്ളബിൽ ഇടംപിടിച്ചതോടെ തമിഴിൽ ഭാഗ്യജാതകം തെളിയുന്നത് . വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ദളപതി ആരാകും എന്ന ചർച്ചയിൽ ഏറ്റവും ഉയർന്നുകേട്ട പേരാണ് ശിവകാർത്തികേയൻ.