
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഡിസംബർ 3 -1200 വൃശ്ചികം 18 ചൊവ്വാഴ്ച. ( മദ്ധ്യാഹ്ന ശേഷം 4 മണി 41 മിനിറ്റ് 22 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )
അശ്വതി: മാദ്ധ്യമ പ്രവർത്തകർക്ക് ശോഭിക്കാൻ സാധിക്കും, മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും,
ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർത്തിക്കും.
ഭരണി: പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, സഹോദര സ്ഥാനീയരിൽ നിന്ന് സഹായം ലഭിക്കും, തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.
കാർത്തിക: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും, നിദ്രാസുഖം, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പാരിതോഷികങ്ങൾ ലഭിക്കും.
രോഹിണി: ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും, മനസമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും. ഭൂമിലാഭം, വാഹന ഭാഗ്യം, എന്നിവയ്ക്ക് സാദ്ധ്യത, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി.
മകയിരം: തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും, ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, ധന സമ്പാദനത്തിൽ മികവ് കാണിക്കും, സ്വദേശത്തു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാര്യസാധ്യം.
തിരുവാതിര: മനസുഖം അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും, മാധ്യമങ്ങളില്‍ തിളങ്ങും, കേസുകൾ രമ്യതയിലാകും, ആഗ്രഹ സാഫല്യം ഉണ്ടാകാം, ശുഭാപ്തി വിശ്വാസം, ജോലിഭാരം കുറയും.
പുണർതം: പൂര്‍വ്വീക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും,
ബിസിനസിൽ ഉയർച്ച, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകൾ നടത്തും.
പൂയം: അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികൾ മാറും.
ആയില്യം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും,
അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തിൽ പുത്തനുണർവ്വ് അനുഭവപ്പെടും.
മകം: ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല, മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.
പൂരം: കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രയാസങ്ങൾ, വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം വേണ്ടി വരും.
ഉത്രം: പൊതുജനങ്ങളുമായി കലഹിക്കാനിടവരും, അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, തൊഴിൽ രംഗത്ത് തടസ്സങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.
അത്തം: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരിക്കും, ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും,
പൂർവിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും. ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും.
ചിത്തിര: സ്ത്രീകള്‍ മുഖേനെ സന്തോഷം, കുടുംബത്തില്‍ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും. കുടുംബ സുഖ വർദ്ധന, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചോതി: ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്റർവ്യുകളിൽ ജയം, കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം, പൊതു വേദികളിൽ ആദരിക്കപ്പെടും, സ്ത്രീകൾ വഴി സുഖവും സമാധാനവും.
വിശാഖം: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, അന്യദേശ വാസം ഗുണം ചെയ്യും, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം, ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവർത്തിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം.
അനിഴം: ചതിയില്‍ അകപ്പെടും, വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവർത്തനം ശല്ല്യപ്പെടുത്തും, അധിക ചെലവും ബുദ്ധിമുട്ടും.
കേട്ട: രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത. ആഢംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്. ലഹരി പദാർത്ഥത്തിന്റെ ഉപയോഗം കുറക്കണം, ശാരീരിക ദുരിതങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.
മൂലം: മാതൃഗുണം ലഭിക്കും, കര്‍മ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രശസ്ഥിയും വിജയവും, ശത്രു ഭയം മാറിക്കിട്ടും, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.
ശത്രുവിന്‍മേല്‍ വിജയം വരിക്കും, സന്താനസുഖം, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും.
പൂരാടം: പ്രണയത്തിനു കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട്, ജോലി സ്ഥിരമാകും, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും വ്യക്തി ജീവിതത്തില്‍ ഉണ്ടാകും. ശത്രുക്കളെ ജയിക്കും, നിർബന്ധബുദ്ധി കാണിക്കും.
ഉത്രാടം: കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്ഥി, ദാബത്യ വിജയം. കലഹങ്ങള്‍ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.
തിരുവോണം: സ്വജീവിതത്തിൽ മംഗള കര്‍മ്മങ്ങള്‍ നടക്കും, മനസന്തോഷം, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, വിദേശബന്ധങ്ങൾ ഗുണകരം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.
അവിട്ടം: വിശിഷ്ട ഭോജന സൗഖ്യം, കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും. സ്ത്രീകള്‍ക്ക് അംഗീകാരം, ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങള്‍, ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സ്ത്രീ ഗുണം, ആഗ്രഹ സാഫല്യം.
ചതയം: സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാക്കും, തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.
പൂരുരുട്ടാതി: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും, പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും.
ഉത്തൃട്ടാതി: വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും, മറ്റുളളവരിൽ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.
രേവതി: ആഭരണങ്ങള്‍ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതില്‍ ശമനം ലഭിക്കും, ഉന്നത സ്ഥാന ലഭ്യത, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും. ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേക വൈഭവമുണ്ടാകും.