
ധാക്ക: മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പുറപ്പെട്ട 63 ഇസ്‌കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബംഗ്ലാദേശ്. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെയായിരുന്നു നടപടി. അന്താരാഷ്ട്ര അതിർത്തിയിലെ ബെനാപോൾ ലാൻഡ് പോർട്ടിൽ ശനി,ഞായർ ദിവസങ്ങളിലായിരുന്നു സംഭവം. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
വിശദ വാർത്ത 11-ാം പേജിൽ