ദു​ബാ​യ്:​ ​അ​ണ്ട​ർ​ 19​ ​ഏ​ഷ്യാ​ ​ക​പ്പി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​കി​സ്ഥാ​നോ​ട് ​തോ​റ്റ​തി​ന്റെ​ ​വി​ഷ​മം​ ​തീ​ർ​ത്ത്,​ ​ജ​പ്പാ​നെ​ 211​ ​റ​ൺ​സി​ന് ​ത​ക​ർ​ത്ത് ​യു​വ​ ​ഇ​ന്ത്യ.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​,​ ​ക്യാ​പ്‌​ട​ൻ​ ​മു​ഹ​മ്മ​ദ് ​അമാ​ന്റെ​ ​(പു​റ​ത്താ​കാ​തെ​ 127​)​​​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 50​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 339​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ജ​പ്പാ​ന് 50​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 128​ ​റ​ൺ​സ് ​നേ​ടാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ.
ക്യാ​പ്ട​ന്റെ​ ​ഇ​ന്നിം​‌​ഗ്‌​സു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​മു​ഹ​മ്മ​ദ് ​അ​മാ​നാ​ണ് ​ക​ളി​യി​ലെ​ ​താ​രം.​ 118​ ​പ​ന്ത് ​നേ​രി​ട്ട് 7​ ​ഫോ​റു​ൾ​പ്പെ​ട്ട​താ​ണ് ​അ​മാ​ന്റെ​ ​സെ​ഞ്ച്വ​റി​ ​ഇ​ന്നിം​ഗ്‌​സ്.​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​അ​മാ​ൻ​ ​കെ.​പി​ ​കാ​ർ​ത്തി​കേ​യ​‌​യ്ക്കൊ​പ്പം​ ​(​ 49​ ​പ​ന്തി​ൽ​ 57​)​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 122​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ഓ​പ്പ​ണ​ർ​ ​ആ​യു​ഷ് ​മാ​ത്രെ​ ​(29​ ​പ​ന്തി​ൽ​ 54​),​ ​സി​ദ്ധാ​ർ​ത്ഥ് ​(35​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​ഐ.​പി.​എ​ൽ​ ​ലേ​ല​ത്തി​ൽ​ 1.10​ ​കോ​ടി​ക്ക് ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് ​സ്വ​ന്ത​മാ​ക്കി​യ​ ​പ​തി​മ്മൂ​ന്നു​കാ​ര​ൻ​ ​ഓ​പ്പ​ണ​ർ​ ​വൈ​ഭ​വ് ​സൂ​ര്യ​വം​ശി​ 23​ ​പ​ന്തി​ൽ​ 23​ ​റ​ൺ​സെ​ടു​ത്തു.​ ​ജ​പ്പാ​നാ​യി​ ​കെ​യ്ഫ​ർ​ ​യെ​മ​മോ​ട്ടോ​ ​ലെ​യ‌്ക്ക്,​ ​ഹ്യൂ​ഗോ​ ​കെ​ല്ലി​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി. വ​മ്പ​ൻ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ജ​പ്പാ​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​യി​ൽ​ ​ഹ്യൂ​ഗോ​ ​കെ​ല്ലി​ ​(50​),​ ​ചാ​ൾ​സ് ​ഹി​ൻ​സെ​ ​(​പു​റ​ത്താ​കാ​തെ​ 35​)​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മേ​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​യു​ള്ളൂ.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ചേ​ത​ൻ​ ​ശ​ർ​മ്മ,​ ​ഹാ​ർ​ദി​ക് ​രാ​ജ്,​കാ​ർ​ത്തി​കേ​യ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.