elazabath

നടൻ ബാലയുടെ മുൻപങ്കാളി ഡോ. എലിസബത്ത്ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ യുട്യൂബ് ചാനലും എലിസബത്ത് തുടങ്ങിയിരുന്നു. മാനസികാരോഗ്യം, മോട്ടിവേഷൻ സ്പീച്ചുകൾ, വ്‌ലോഗുകൾ, ഷോട്സുകൾ എന്നിവ സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് പ്രദർശിപ്പിക്കാറുണ്ട്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അഹമ്മദാബാദിലേക്ക്‌ പോയ എലിസബത്ത് ഇപ്പോൾ അവധിക്കായി നാട്ടിലെത്തിയിട്ടുണ്ട്. എലിസബത്ത് യുട്യൂബിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹവസ്ത്രത്തിലാണ്എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ബാലയുമായുള്ള വിവാഹശേഷം നടന്ന സത്കാര ചടങ്ങിൽ ചുവന്ന നിറത്തിലുള്ള ഹെവി ലെഹങ്കയായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ എലിസബത്തിനെ ആദ്യമായി കാണുന്നതും ആ വിവാഹ വസ്ത്രത്തിലായിരുന്നു. വിവാഹംക ഴിഞ്ഞ് രണ്ടരവർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും ആ വിവാഹ വസ്ത്രം എലിസബത്ത് വീണ്ടും ധരിച്ചിരുന്നില്ല. ശരീരഭാരം കുറഞ്ഞതിനാലാണ് എലിസബത്ത് വീണ്ടും ആ വിവാഹ വസ്ത്രം ധരിച്ചത്.


ഈ ഡ്രസിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക . അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ് എനിക്ക് കൊള്ളാതെയായി. കാരണം ഞാൻ പിന്നീട് തടിവെച്ചു. ഇപ്പോൾ ഈ ഡ്രസ് എനിക്ക് ലൂസാണ്. പഴയ ഡ്രസിൽ എനിക്ക് കയറുന്നത് ഞാൻ ഇപ്പോൾ വീണ്ടും തപ്പിയെടുത്തിട്ടുണ്ട്. വീട്ടിലായതിനാൽ ഒരുപാട് സമയമുണ്ട്. പുറത്ത് പോകാനും കഴിയുന്നില്ല. അതിനുള്ള എനർജി എനിക്കില്ല. അങ്ങനെ തപ്പിയെടുത്തപ്പോഴാണ് ഈ ഡ്രസും എനിക്ക് കിട്ടിയത്. അന്ന് നല്ല മേക്കപ്പൊക്കെ ചെയ്താണ് ഈ ഡ്രസ് ധരിച്ചിരുന്നത്.ഇപ്പോൾ ഇത് വീണ്ടും ധരിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം. അടുത്ത നവരാത്രിക്ക് ഈ ഡ്രസ് ധരിച്ച് പോയാലോയെന്ന് ഞാൻ ആലോചിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ വിവാഹത്തിന് ധരിച്ച ലെഹങ്കയാണെന്ന് എലിസബത്ത് എവിടേയും എടുത്ത് പറയുന്നില്ല.. വീഡിയോ വൈറലായതോടെ വിവാഹ വസ്ത്രമല്ലേയെന്ന് ചോദിച്ച് നിരവധി പേർ എത്തി.

ബാല അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. മുറപ്പെണ്ണ് കോകിലയെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന്‌ശേഷം കൊച്ചി വിട്ട ബാലഇപ്പോൾവൈക്കത്താണ്താമസം,