biopic

ദക്ഷിണേന്ത്യൻ സിനിമാ ഐക്കൺ സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയ്ക്ക് ജീവനേകുക. എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.

സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവ‌ർത്തകർ പുറത്തിറക്കി. സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

സ്മിതയുെടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹിന്ദിയിൽ വിദ്യ ബാലൻ നായികായി 'ഡേർട്ടി പിക്ചർ' എത്തിയിരുന്നു. മലയാളത്തിൽ ക്ളൈമാക്സ് എന്ന ചിത്രവും സ്മിതയുടെ ജീവിതമാണ് പറഞ്ഞത്. ബോളിവുഡ് താരം സന ഖാൻ സ്മിതയായി വേഷപ്പകർച്ച നടത്തി.

Silk Smitha - Queen Of The South

Happy birthday to the timeless beauty, Silk Smitha.

With the blessings of her family, it is with immense gratitude that we share a glimpse into her biopic, titled Silk Smitha - Queen Of The South. pic.twitter.com/wf7YCnxOwO

— 𝗖𝗵𝗮𝗻𝗱𝗿𝗶𝗸𝗮 𝗥𝗮𝘃𝗶 (@chandrikaravi_) December 2, 2024