
വീടിന് ചുറ്റും ചെടികൾ നട്ടുവളർത്താൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ മനോഹരമായി തോന്നുന്ന പൂക്കളും മറ്റും കാണുമ്പോൾ തന്നെ വാങ്ങി വീട്ടിൽ വയ്ക്കുന്ന പതിവ് എല്ലാ മലയാളികൾക്കും ഉണ്ട്. എന്നാൽ ഇങ്ങനെ ചെടികൾ നടുന്നവരുടെ ശ്രദ്ധയ്ക്ക്, എല്ലാ ചെടിയും വീട്ടിൽ നടുന്നത് നല്ലതല്ല. കാരണം മനോഹരമായി പൂക്കുന്ന ചില വിഷച്ചെടികളും ഇക്കൂട്ടത്തിലുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഡംബ് കെയ്ൻ
ആകർഷകമായ ഇലകളുള്ള ഡംബ് കെയ്ൻ പലരും അറിയാതെ വീട്ടിൽ വളർത്താറുണ്ട്. ചിലർ ഈ ചെടി വീട്ടിനുള്ളിൽ വരെ വളർത്തുന്നു. എന്നാൽ ഈ ചെടിയുടെ ഇല അറിയാതെ ചവച്ചരച്ചാൽ വായിലും തൊണ്ടയിലും പൊള്ളലും വീക്കവും ഉണ്ടാകുന്നു. ഡംബ് കെയ്നിയുടെ ഇലയിൽ കാൽസ്യം ഓക്സലേറ്റ് പരലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും ഈ ചെടി ദൂരെ സ്ഥാപിക്കേണ്ടതാണ്. കുട്ടികളുള്ള വീട്ടിൽ ഈ സസ്യം വളർത്തുന്നത് സുരക്ഷിതമല്ല.
കാസ്റ്റർ ബിൻ പ്ലാന്റ്
വളരെ ഭംഗിയുള്ള ചെടിയാണ് കാസ്റ്റർ ബിൻ. എന്നാൽ ഇവയുടെ വിത്തുകളിൽ വിഷവസ്തു അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ കഴിച്ചാൽ പോലും അപകടസാദ്ധ്യത കൂടുതലാണ്. അതിനാൽ ഇവ വീട്ടിൽ വളർത്തുന്നത് അഭികാമ്യമല്ല.
ഫോക്‌സ്‌ഗ്ലോവ്
പലപല നിറത്തിൽ ഭംഗിയുള്ള പൂക്കൾ നിറഞ്ഞ ചെടിയാണ് ഫോക്സ്ഗ്ലോവ്. ഈ ചെടിയുടെ ഏതെങ്കിലും ഭാഗം കഴിക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നവെന്നാണ് വിദഗ്ധർ പറയുന്നത്.