d

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗന്ദർബാലിൽ ആറ് തൊഴിലാളികളെയും ഡോക്ടറെയും കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ള ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ത്വയിബ ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്.

കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഹർവാൻ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചതെന്ന് സേന അറിയിച്ചു. ഗഗാംഗീറിലുൾപ്പെടെ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്.

പ്രദേശത്ത് ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന ഓപ്പറേഷൻ നടത്തുകയായിരുന്നു. ജുനൈദ് അഹമ്മദ് ഭട്ടിന്റെ സിസി ടിവി ദൃശ്യങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.

പ്രദേശവാസികളെ ഭീകരസംഘടനകളിൽ ചേർക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. ഭീകരരെ സഹായിക്കുന്ന

രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.