
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചിത്രത്തിന് മൂന്നുഭാഗവും ഉണ്ടാകും. പുഷ്പ 3 ദ റാം പേജ് എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. സൗണ്ട് എൻജിനിയർ റസൂൽ പൂക്കുട്ടി പങ്കുവച്ച പുഷ്പ 3 യുടെ പോസ്റ്റർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കകം അത് ഡിലീറ്ര് ചെയ്തു. തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയായിരിക്കും വില്ലൻ വേഷത്തിൽ എത്തുക.
2022 ൽ പുഷ്പ 3 മൂന്നാം ഭാഗത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട സൂചന നൽകിയിരുന്നു.
അതേസമയം പുഷ്പ 2 ഇതിനകം അമ്പത് കോടിയുടെ പ്രീ സെയിൽ നേടിയതായി റിപ്പോർട്ടുകളുണ്ട്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മാണം.