arjun-ashokan

മകൾ അൻവിയുടെ നാലാം പിറന്നാൾ ആഘോഷിച്ച് നടൻ അർജുൻ അശോകനും പ്രിയ പാതി നിഖിതയും. പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ബാലുവർഗീസ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരെയും വീഡിയോയിൽ കാണാം.

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബി.ടെക്, വരത്തൻ, മന്ദാരം, ഉണ്ട, ജാൻ എ മൻ, മധുരം, സൂപ്പർ ശരണ്യ, പ്രണയ വിലാസം, തുറമുഖം, അബ്രഹാം ഓസ്ളർ, ഭ്രമയുഗം എന്നിവയെ എല്ലാം അർജുന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ആനന്ദ് ശ്രീബാല ആണ് അർജുൻ അശോകൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അൻപോട് കൺമണി ,​ എന്ന് സ്വന്തം പുണ്യാളൻ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഇരുചിത്രങ്ങളും ജനുവരി റിലീസായി പ്ളാൻ ചെയ്യുന്നു.