kamila

റഷ്യൻ നടി 24 കാരിയായ കാമില ബെല്യാ റ്ര് സ്കായായുടെ പ്രിയ സങ്കേതമാണ് തായ്ലൻഡിന്റെ കോ സാമുയി ദ്വീപ്. അപ്രതീക്ഷിതമായി ഇവിടെ തന്നെ കാമിലയുടെ അന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് ഉറ്റവർ. ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിൽ വീണ കാമിലയെ കൂടെയുണ്ടായിരുന്ന കാമുകൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം വിഫലമായി. 15 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല.

പിന്നീട് നാലുകിലോമീറ്റർ അകലെനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേ പാറക്കെട്ടിൽ ഇരുന്ന് യോഗ ചെയ്യുന്ന ചിത്രം കാമില മുൻപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.