
കൊച്ചി : കാഴ്‌ച പരിമിതരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ ജനറൽ സെക്രട്ടറിയായി മലയാളിയായ രജനീഷ് ഹെൻറി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമാബാദിൽ നടന്ന 26-ാമത് വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വാർഷിക പൊതുയോഗത്തിലാണ് ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്.
ബ്ലൈൻഡ് ക്രിക്കറ്റിന്റെ ഏഷ്യൻ ഡെവലപ്മെൻറ് ഡയറക്ടർ, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ്, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സീനിയർ വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരളയുടെ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ രജനീഷ് ഹെൻറി കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്.