
ന്യൂഡൽഹി: താജ് മഹൽ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം. ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. താജ്മഹലിലും പരിസരത്തും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. നിലവിൽ കനത്ത ജാഗ്രതയിലാണ് പ്രദേശം. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.