വെള്ളറട: വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കമാകും. 1950ൽ വെള്ളറട കണ്ണംപുറത്തല വീട്ടിൽ വേലായുധപ്പണിക്കരും സഹധർമ്മിണി രഘുവതിയും ചേർന്ന് കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ നിർദ്ദേശത്തിൽ സ്ഥാപിച്ചതാണ് സ്കൂൾ.പ്ളാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്കൂൾ സ്ഥാപിത മാനേജർ വേലായുധപ്പണിക്കരുടെ 50ാം ചരമവാർഷിക ദിനവും കൂടിയാണ്.ആഘോഷങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10ന് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ.ജോർജ് ഓണക്കൂർ നിർവഹിക്കും.ഡോ.എം.എ.സിദ്ദിഖ് ഗുരുവന്ദനം ഉദ്ഘാടനവും സ്വാമി

അസംഗാനന്ദഗിരി പ്ളാറ്റിനം ജൂബിലി ഫലകം ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. 75ാംമത് സ്കൂൾ വാർഷികത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ജോബി നിർവഹിക്കും.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മുഖ്യാതിഥിയാകും. കെ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തും.ഡി.ആർ.ധർമ്മരാജ്, പനച്ചമൂട് ഇമാം ഫിറോസ്ഖാൻ ബാഖവി,എ.ടി.ജോർജ്, അയിരശശി, എസ്.വി.ഗോപകുമാർ, ഡി.പ്രമേഷ് കുമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സംസാരിക്കും. സ്കൂൾ മാനേജർ കെ.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ അപർണ്ണ.കെ.ശിവൻ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.നന്ദിനി നന്ദിയും പറയും. വെള്ളറട അഗസ്ത്യാനാഡി പാരമ്പര്യ ചികിത്സ കേന്ദ്രം ഡയറക്ടർ ഡോ.വിവേകിനെ ആദരിക്കും.സ്ഥാപക മാനേജരുടെ ചരമവാർഷികത്തോടനുബന്ധിച്ച് സ്നേഹവിരുന്നും സംഘടിപ്പിക്കും.5ന് ഉച്ചയ്ക്ക് 2ന് പ്ളാറ്റിനം ജൂബിലി തീം സോംഗിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ രാജീവ് ആദികേശവ് നിർവഹിക്കും.