photo

തിരുവനന്തപുരം: വത്തിക്കാനിലെ സർവമതസമ്മേളനത്തിൽ വച്ച് സേവനം സെന്റർ യു.എ.ഇ ചെയർമാൻ എം.കെ.രാജൻ (അമ്പലത്തറ രാജൻ) 'ശ്രീനാരായണഗുരു- ലൈഫ് ആൻഡ് ടൈംസ്" എന്ന പുസ്തകം മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. സന്യാസി ശ്രേഷ്ഠന്മാർക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഗുരുദേവന്റെ അനുഗ്രഹത്താലാണെന്നും ഗുരുധർമ്മ പ്രചാരണത്തിന് ശിവഗിരി മഠം തനിക്ക് നൽകിയ ബഹുമതിയായി ഇതിനെ കാണുന്നുവെന്നും എം.കെ.രാജൻ പറഞ്ഞു.