a

സോൾ: പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സോക് യോൾ.


ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാനും ഉത്തര കൊറിയൻ അനുകൂലികളെ ഉന്മൂലനം ചെയ്യാനുമാണ് സൈനിക നിയമം പ്രഖ്യാപിക്കുന്നതെന്ന് ടെലിവിഷൻ സന്ദേശത്തിൽ യോൾ പറഞ്ഞു. ഭരണഘടനാപരമായ ക്രമസമാധാനം സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യോൾ ആരോപിച്ചു. യോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ അടുത്തവർഷത്തെ ബജറ്റിനെച്ചൊല്ലി ഉടലെടുത്തിരുന്നു. പിന്നാലെയാണ് സൈനിക നിയമം പ്രഖ്യാപനം.