a

തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനു പിന്നാലെ, ശതകോടീശ്വരന്മാർ പലരും യു.എസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാനാണ് പട്ടികയിലെ ആദ്യത്തെയാൾ. കമല ഹാരിസിനു വേണ്ടി ഹോഫ്മാൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. അതിൽ ട്രംപ് കൊല്ലപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചതായി ഹോഫ്മാൻ പ്രതികരിച്ചു. ഹോഫ്മാന് പുറമെ ടെക് ഭീമനായ സ്റ്റീവ് സിൽബർസ്റ്റെയിൻ, ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ എന്നിവരെല്ലാം പട്ടികയിലുണ്ട്.