
കന്നട താരം രാജ് ബി. ഷെട്ടി ആദ്യമായി നായകനായി അഭിനയിക്കുന്ന മലയാള ചിത്രം രുധിരം ഡിസംബർ 13ന് തിയേറ്രറിൽ. നവാഗതനായ ജിഷോ ലോൺ ആന്റണി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് നിർമ്മാണം. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററിൽ എത്തിക്കുന്നു.
ശ്വാസം
സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ശ്വാസം ഡിസംബർ 13ന് തിയേറ്ററിൽ. സൂര്യ ജെ. മേനോൻ, ആദർശ് സാബു, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സക്കറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ തുടങ്ങിയവരാണ് മറ്റ്താരങ്ങൾ . എക്കോസ് എന്റർടെയ്മെന്റ് സിന്റെ ബാനറിൽ സുനിൽ എ. സക്കറിയ ആണ് നിർമ്മാണം.