adhya

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന നിരവധി കന്നി അയ്യപ്പന്മാരും മാളികപ്പുറവുമുണ്ട്. കുഞ്ഞുസ്വാമിമാരെ കാണുമ്പോൾ തന്നെ മനം നിറയും. അത്തരത്തിൽ അച്ഛൻ കൃഷ്ണകുമാറിനൊപ്പമാണ് ആദ്യ സന്നിധാനത്തെത്തിയത്. തുടർന്ന് അയ്യപ്പന് മുന്നിൽ ചോറൂണ് കഴിഞ്ഞു.

ചോറൂണിന് പിന്നാലെ ആൾക്കൂട്ടവും ബഹളവുമൊക്കെ ആയതോടെ ആദ്യ കരച്ചിൽ തന്നെ. കരച്ചിൽ മാറ്റാൻ പെടാപ്പാടുപെടുകയായിരുന്നു അച്ഛൻ. ആദ്യയെ അനുനയിപ്പിക്കാൻ ദേവസ്വം ജീവനക്കാരും പൊലീസുമൊക്കെ എത്തി.

ശക്തികുളങ്ങര എസ് ഐ രാജേഷ് കുഞ്ഞിനെ കൈകളിലേന്തി. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി കുപ്പിയിൽ കരുതിയ പാൽ നൽകി. ഒടുവിൽ സന്നിധാനത്തെ സർക്കാർ ആശുപത്രിയിലെ എമർജൻസി വാഹനത്തിൽ കുഞ്ഞിനെയും കൊണ്ട് പമ്പയിൽ കാത്തിരുന്ന അമ്മയുടെ അടുക്കലേക്ക്. ഇതോടെ ആദ്യയുടെ കരച്ചിലും മാറി.