
സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കാര്യമാണ്. പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച ഇവർ ഈ വർഷം ജനുവരിയിലാണ് വിവാഹമോചിതരായിയെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ജിഷിനെയും നടി അമേയ നായരെയും കുറിച്ച് ചില അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടി ഇവർ പ്രണയത്തിലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ തങ്ങൾ സൃഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും പറയുന്നത്. അടുത്തിടെ ജിഷിൻ ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. വിവാഹമോചനത്തിന് ശേഷം രണ്ടുവർഷം കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് അതിൽ ജിഷിൻ പറഞ്ഞിരുന്നു.

അമേയ കാരണമാണ് ലഹരി ഉപയോഗം നിർത്തിയതെന്നും ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടെന്നും അതിന് മുകളിൽ സ്നേഹബന്ധമുണ്ടെന്നു ജിഷിൻ പറഞ്ഞു. അത് വിവാഹത്തിലേക്ക് പോകില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജിഷിന്റെ അഭിമുഖത്തിന് പിന്നാലെ വരദയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. 'എന്തൊക്കെ കാണണം? എന്തൊക്കെ കേൾക്കണം? എന്തായാലും കൊള്ളാം',-എന്നായിരുന്നു വരദയുടെ സ്റ്റോറി. ഇത് ജിഷിനുള്ള മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്. അഭിമുഖം സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ ജിഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുണ്ട്.