
ഭൂതകാലം ഭ്രമയുഗം എന്നീ ഹിറ്റ് ഹൊറർ ഹൊറർ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ. ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂർണമായും ഹൊറർ ഗണത്തിലാണ്. മമ്മൂട്ടി , അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും രാഹുൽ സദാശിവനും ചേർന്നാണ് നിർമ്മാണം. രാഹുൽ സദാശിവന്റെ ആദ്യ സംവിധാന സംരംഭമായ റെയ് റെയ്ൻ സ്വന്തം നിർമ്മാണത്തിലാണ് ഒരുക്കിയത്. രണ്ടാമത്തെ ചിത്രമായ ഭൂതകാലത്തിൽ രേവതിയും ഷെയ്ൻ നിഗവും ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നേരിട്ട് ഒ.ടി.ടി റിലീസായിരുന്നു .ബ്ളാക് ആൻഡ് വൈറ്റിൽ എത്തിയ ഭ്രമയുഗം 50ക്ളബിൽ എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങൾക്കുശേഷം എന്ന സിനിമയാണ് പ്രണവ് മോഹൻലാലിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. 81 കോടി ക്ളബിൽ ചിത്രം ഇടം പിടിക്കുകയും ചെയ്തു. ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിനുശേഷം പ്രണവ് മോഹൻലാൽ അഭിനയിച്ച ചിത്രം കൂടിയാണ്. അതേസമയം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രണവ്.