gopi-sundar

സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. കടൽത്തീരത്തിന് സമീപം മയോനിയെ നെഞ്ചോട് ചേർത്ത് പിടിച്ചുനിൽക്കുന്ന ഗോപിസുന്ദറെ ചിത്രങ്ങളിൽ കാണാം. വൈറ്റ് ക്രോഷേ ടോപ്പാണ് മയോനിയുടെ വേഷം.

ഒന്നിച്ചു, കൂടുതൽ സന്തോഷം എന്ന അടിക്കുറിപ്പോടെ മയോനിയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ചിത്രങ്ങൾ ശ്രദ്ധേയമായി. കമന്റ് ബോക്സ് ഒഫ് ചെയ്ത നിലയിലാണ്. മയോനിയും ഗോപിസുന്ദറും. പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിൽ പലപ്പോഴും ഗോപിസുന്ദർ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകാറുണ്ട്.