astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഡിസംബർ 5 -1200 വൃശ്ചികം 20. വ്യാഴാഴ്ച. വൈകുന്നേരം 6 മണി 26 മിനിറ്റ് 8 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം

അശ്വതി: ദാനകര്‍മ്മങ്ങള്‍ നടത്തും, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ശുഭവാര്‍ത്തകള്‍ ശ്രവിക്കും, ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

ഭരണി: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും ഫലം. പ്രണയത്തിനു കുടുംബത്തില്‍നിന്നും അനുകൂലമായ നിലപാട്, സന്താനലാഭം, ധനനേട്ടം.

കാര്‍ത്തിക: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കുടുംബത്തില്‍ ഐശ്വര്യം വർദ്ധിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്‌, ആത്മവിശ്വാസം വര്‍ദ്ധിക്കും, ബിസനസ്സ് കൂടുതല്‍ വിപുലമാക്കും.

രോഹിണി: വായനാശീലം വര്‍ദ്ധിക്കും, ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം, നല്ല സമയം.

മകയിരം: ദാമ്പത്യ സുഖക്കുറവ്, സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, സഹോദരരോ സഹോദര സ്ഥാനീയരോ ആയി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, സംസാരം വളരെ നിയന്ത്രിക്കണം, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.

തിരുവാതിര: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, എല്ലാംകൊണ്ടും ദുഷിച്ച ദിവസം, കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, കുടുംബ സ്വത്തിലുള്ള തര്‍ക്കം കോടതിയിൽ എത്തും, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.

പുണര്‍തം: ശത്രു ഭീതിയും പരാജയവും, സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, ആശുപത്രി വാസം വേണ്ടി വരും, സാമ്പത്തിക കാര്യങ്ങളില്‍ ഒന്ന് ബുദ്ധി മുട്ടി മാത്രം കാര്യങ്ങള്‍ ശരിയാകും, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍.

പൂയം: തൊഴില്‍ നഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, സദാസമയവും കാരണമില്ലാതെ മനസ്സ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.

ആയില്യം: അപമാനം, ഭീരുത്വം, കുടുംബത്തില്‍ കലഹം, നഷ്ടങ്ങള്‍ വരാതെ നോക്കണം, കലാകാരന്മാരെ അപകീര്‍ത്തിപെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

മകം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിൽ എത്തും, കര്‍മ്മ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം മാറിപ്പോകും.

പൂരം: കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, കുടുംബത്തില്‍ സമാധാനം കളിയാടും, ശമ്പള വര്‍ദ്ധനവിന് യോഗം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.

ഉത്രം: ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, പ്രണയകാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, ശത്രുജയം.

അത്തം: കാര്യങ്ങള്‍ അനുകൂലമാകും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി, വ്യവഹാരവിജയം, വിദേശയാത്രകള്‍ ഗുണകരമാകും, വിദ്യാവിജയം, തടസങ്ങള്‍ മാറും, ബസിനസ്സില്‍ ധനവര്‍ദ്ധനവ്‌.

ചിത്തിര: ബുദ്ധിക്കനുസരിച്ചു പെരുമാറും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, ദാമ്പത്യസുഖം, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴില്‍ മേഖലയില്‍ നിന്നുംനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം.

ചോതി: ബിസ്സിനസ്സില്‍ നിന്നും മികച്ച നേട്ടം, മാതാവിന് ധനലാഭം, സ്ത്രീകള്‍ക്ക് നല്ലസമയം, സുഖാനുഭവങ്ങള്‍, ഇഷ്ടഭക്ഷണ ലബ്ധി, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.

വിശാഖം: സാമ്പത്തികമായി നേട്ടം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം, താല്‍ക്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം.

അനിഴം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, സൗന്ദര്യ വസ്തുക്കള്‍ക്കായി പണച്ചെലവുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും.

തൃക്കേട്ട: വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, നിര്‍ണ്ണായക സമയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന സംഗതികള്‍ സംജാതമാകും.

മൂലം: വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ കാരണം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം.

പൂരാടം: പ്രയാസങ്ങള്‍ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, അനാവശ്യമായി പണം ചെലവാകും, ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, സ്ത്രീകള്‍ കാരണം അസ്വസ്ഥത.

ഉത്രാടം: വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്, രോഗാവസ്ഥ, പണസംബന്ധമായി നിയമനടപടികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, മനസ്സിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കും.

തിരുവോണം: പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.

അവിട്ടം: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, തൊഴില്‍ മേന്മ , പേരും പെരുമയും ഉണ്ടാകും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, കൃഷിയില്‍നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി.

ചതയം: സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും, അന്യസ്ത്രീകള്‍ വഴി സുഖവും സമാധാനവും, ഗാംഭീരം പ്രകടിപ്പിക്കും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

പൂരുരുട്ടാതി: വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ഇന്‍റെര്‍വ്യുകളില്‍ വിജയം, മാനസിക നിലയില്‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദൈവാനുകൂല്ല്യം.

ഉത്തൃട്ടാതി: വാഹനസുഖം, യാത്രാഗുണം, ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ഭാര്യാഗുണം, ഇഷ്ട ഭക്ഷണലബ്ധി, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.

രേവതി: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും. ബന്ധു ഗുണം, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും.