
ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  െഎഡന്റിറ്റിഎന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രം എന്ന് ടീസർ ഉറപ്പിക്കുന്നു. പൃഥ്വിരാജിന്റെയും കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ബോളിവുഡ് താരം മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി. ജെയും ചേർന്നാണ് നിർമ്മാണം.
ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ജനുവരിയിൽ തിയേറ്രറിൽ എത്തിക്കും .