അഭിമുഖം
 കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യൂർമെന്റ്) (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 183/2023) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.
 ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 627/2023), അസോസിയേറ്റ് പ്രൊഫസർ ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 175/2023), ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി (കാറ്റഗറി നമ്പർ 169/2023), അനാട്ടമി (കാറ്റഗറി നമ്പർ 176/2023), കേസ് ടേക്കിംഗ് ആൻഡ് റിപ്പർട്ടൊറൈസേഷൻ (കാറ്റഗറി
നമ്പർ 171/2023) തസ്തികകളിലേക്ക് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.-1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോണ്ടിക്സ് (കാറ്റഗറി നമ്പർ
351/2023) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546364
 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ ഇൻ പ്രിന്റിംഗ്
ടെക്‌നോളജി (കാറ്റഗറി നമ്പർ 182/2023) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546441.
 തൃശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
302/2023) തസ്തികയിലേക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (ഗവ.
പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 250/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546438.
 കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)
(കാറ്റഗറി നമ്പർ 308/2022), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022)
തസ്തികകളിലേക്ക് 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
 ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 494/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 11, 12, 13, 18, 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ- 0471 2546364.
 പാലക്കാട് ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 302/2023) തസ്തികയിലേക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.