airhostess

ആലപ്പുഴ: വിവാഹംകഴിക്കാമെന്ന് ഉറപ്പ് നല്‍കി എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ കേസ്. കാസര്‍കോട് സ്വദേശിയായ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് വ്യവസായി കുടുങ്ങിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി പുത്തന്‍പറമ്പില്‍ ജാരിസ് മേത്തര്‍ (45) ആണ് കേസിലെ കുറ്റാരോപിതന്‍.

കാസര്‍കോടുകാരിയായ യുവതിയെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. പിന്നീട് നിരവധി സ്ഥലങ്ങളില്‍വെച്ച് പീഡനത്തിന് ഇരയാക്കി. വിമാനയാത്രയ്ക്കിടെയാണ് എയര്‍ഹോസ്റ്റസുമായി ജാരിസ് പരിചയത്തിലായത്. യുവതി വിവാഹമോചിതയാണെന്ന് അറിഞ്ഞതോടെയാണ് പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു പീഡനം.

വിവാഹ കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് ഇയാള്‍ അറിയിച്ചതോടെയാണ് യുവതി പൊലീസില്‍ പീഡന പരാതി നല്‍കിയത്. തന്റെ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലാണ് യുവതി താമസിക്കുന്നത്. കാലടി പൊലീസ് സ്റ്റേഷനിലും പിന്നീട് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും ജാരിസിനെതിരെ യുവതി പരാതി നല്‍കി. ജാരിസ് മേത്തറും വിവാഹിതനാണെന്ന് പൊലീസ് പറയുന്നു.