
തിരുവനന്തപുരം: ഓൺലൈൻ ഓഹരി നിക്ഷേപ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഡോക്യുമെന്ററി പുറത്തിറക്കി ജിയോജിത്. അഭിലാഷ് വില്ലങ്ങാട്ടിൽ സംവിധാനവും ശ്രീരോഷ് പി. സുരേഷ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന 'ദി ഷാഡോ സിൻഡിക്കേറ്റ്' ഡോക്യുമെന്ററിയുടെ പ്രകാശനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എ.ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.