
ദിസ്പൂർ: റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച് അസാം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്. നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് കഴിക്കുന്നത് നിറുത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ നിരോധനം ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാൻ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോൺഗ്രസിനോട് ആവശ്യപ്പെട്ടു.