
കാബൂൾ : അഫ്ഗാനിലെ താലിബാൻ സർക്കാർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ . അടുത്തിടെ വനിതകൾ നഴ്സിംഗ് കോഴ്സ് പഠിക്കുന്നത് വിലക്കി താലിബാൻ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് റാഷിദ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അറിവ് നേടാൻ അവകാശമുണ്ടെന്ന് ഖുറാനിൽ പറയുന്നുണ്ടെന്നും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നുമാണ് റാഷിദ് ആവശ്യപ്പെട്ടത്.