
വാഷിംഗ്ടൺ: യു.എസ് ആസ്ഥാനമായ യുണൈറ്റഡ് ഹെൽത്ത്‌കെയർ ഇൻഷ്വറൻസ് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ തോംപ്‌സൺ ( 50 ) വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 7ന് (ഇന്ത്യൻ സമയം വൈകിട്ട് 5.30) മാൻഹട്ടണിലെ ഹിൽട്ടൺ ഹോട്ടലിന് പുറത്തുവച്ച് അക്രമി ബ്രയാന്റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടിരക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2021 ഏപ്രിലിലാണ് ബ്രയാൻ കമ്പനിയുടെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത്. 2004 മുതൽ ബ്രയാൻ കമ്പനിയുടെ ഭാഗമാണ്. പോളറ്റ് തോംപ്‌സൺ ആണ് ബ്രയാന്റെ ഭാര്യ. രണ്ട് ആൺമക്കളുണ്ട്.
അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ യൂണിറ്റാണ് യുണൈറ്റഡ് ഹെൽത്ത് കെയർ. വരുമാനമനുസരിച്ച് യു.എസിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത് കെയർ.