rifile-club


ഒ​രു​ ​വീ​ട് ​നി​റ​യെ​ ​വേ​ട്ട​ക്കാ​ർ,​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​സം​ഭ​വ​ങ്ങ​ൾ,​ ​ചോ​ര​യി​ൽ​ ​മു​ങ്ങി​യ​ ​പോ​രാ​ട്ട​ങ്ങ​ൾ,​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ഒ​ക്കെ​യാ​യി​ ​ഒ​രു​ ​വേ​റെ​ ​ലെ​വ​ൽ​ ​ഐ​റ്റം​ ​ത​ന്നെ​യാ​യി​ ​എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​റൈ​ഫി​ൾ​ ​ക്ല​ബ്'.​ ​പേ​ര് ​പോ​ലെ​ ​ത​ന്നെ​ ​തീ​ ​തു​പ്പു​ന്ന​ ​തു​പ്പാ​ക്കി​ ​പോ​ലെ​ ​പ​വ​ർ​ ​പാ​ക്ക്ഡ് ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​സി​നി​മ​യു​ടെ​ ​ഹൈ​ലൈ​റ്റെ​ന്ന് ​അ​ടി​വ​ര​യി​ട്ട് ​ട്രെ​യി​ല​ർ​ ​പു​റ​ത്ത് .
ഇ​ട്ടി​യാ​ന​മാ​യി​ ​വാ​ണി​ ​വി​ശ്വ​നാ​ഥും​ ​ദ​യാ​ന​ന്ദ് ​ബാ​രെ​യാ​യി​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​അ​ഭി​നേ​താ​വു​മാ​യ​ ​അ​നു​രാ​ഗ് ​ക​ശ്യ​പും​ ​സെ​ക്ര​ട്ട​റി​ ​അ​വ​റാ​നാ​യി​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​എ​ത്തു​ന്നു.
വി​ജ​യ​രാ​ഘ​വ​ൻ​ ,​സു​രേ​ഷ് ​കൃ​ഷ്ണ​ ,​ ​സു​ര​ഭി​ ​ല​ക്ഷ്മി​ ,​ ​വി​ഷ്ണു​ ​ആ​ഗ​സ്ത്യ​ ,​ ​വി​നീ​ത് ​കു​മാ​ർ,​ ​ഉ​ണ്ണി​മാ​യ​ ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ആ​ഷി​ഖ് ​അ​ബു​ ​ആ​ണ്.​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ദി​ലീ​ഷ് ​ക​രു​ണാ​ക​ര​ൻ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ,​ ​ഷെറഫ് എ​ന്നി​വ​രാ​ണ്.​ ​ഒ.​പി.​എം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു,​ ​വി​ൻ​സ​ന്റ് ​വ​ട​ക്ക​ൻ,​ ​വി​ശാ​ൽ​ ​വി​ൻ​സ​ന്റ് ​ടോ​ണി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മാ​ണം.
ഡി​സം​ബ​ർ​ 19​ ​ന് ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സ് ​ത്രു​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കും.​ ,​ ​പി.​ആ​ർ.​ഒ​:​ ​എ.​എ​സ്.​ ​ദി​നേ​ശ്,​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.