xiamo

മുംബയ്: വരാനിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്ത് ലഭിക്കുന്നതിനേക്കാളും സ്വീകാര്യത കേരളത്തില്‍ ലഭിക്കുന്നുമുണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്. രാജ്യത്ത് മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം ഇ.വി ഉപയോഗത്തില്‍. വര്‍ദ്ധിച്ച് വരുന്ന ഇന്ധന വിലയും ഒപ്പം പരിസ്ഥിതി സൗഹാര്‍ദമാണ് എന്നതുമാണ് ഇ.വിയുടെ വര്‍ദ്ധിച്ച് വരുന്ന ജനപ്രിയത്തിന് പിന്നില്‍.

കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് കമ്പനിയായ ബെസ്റ്റ്യൂണ്‍, ഷയോമ ഇ.വി പുറത്തിറക്കിയത്. റേഞ്ച്, വില എന്നിവയിലൂടെ ആകര്‍ഷണം പിടിച്ചുപറ്റിയ മോഡല്‍ വാര്‍ത്തകളില്‍ അധിവേഗം ഇടംപിടിച്ചു. മ്പനിയുടെ പുതിയ സാങ്കേതികവിദ്യ വേഗത്തില്‍ വാഹനം ചാര്‍ജ് ചെയ്യുകയും കൂടുതല്‍ റേഞ്ച് നല്‍കുകയും ചെയ്യുന്നു. 30,000 മുതല്‍ 50,000 യുവാന്‍ (ഏകദേശം 3.47 ലക്ഷം മുതല്‍ 5.78 ലക്ഷം രൂപ) വരെയാണ് ബെസ്റ്റ്്യൂണ്‍ ഷയോമയുടെ വില.

7 ഇഞ്ച് യൂണിറ്റായ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റും ഈ കാറിലുണ്ട്. ഡാഷ്ബോര്‍ഡിന് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ തീം ലഭിക്കുന്നു. ബെസ്റ്റ്യുണ്‍ ഷവോമിയില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ലഭ്യമാണ്. ഇതിന് മൂന്ന് വാതിലുകളാണുള്ളത്. 3000 എംഎം നീളവും 1510 എംഎം വീതിയും 1630 എംഎം ഉയരവുമുണ്ട് ബെസ്റ്റിയൂണ്‍ ഷയോമയ്ക്ക്.1,953 എംഎം ആണ് ഇതിന്റെ വീല്‍ബേസ്. അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് കാറിനെ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ നിലവില്‍ നിരത്തിലുള്ള എംജി കോമെറ്റ്, ടാറ്റ തിയാഗോ ഇ.വി എന്നിവയുമായിട്ടാകും ഷയോമയുടെ മത്സരം. അതേസമയം ചൈനീസ് കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലയാണ് 3.47 ലക്ഷം. കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുകയാണെങ്കില്‍ വിലയില്‍ ചെറിയതോതിലുള്ള ഏറ്റക്കുറച്ചിലിന് സാദ്ധ്യതയുണ്ട്.