pic

വാഷിംഗ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30ന് സൂര്യന് എതിരെ വരും. ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിലൂടെ കടന്നു പോകും. വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണിത്. 38 കോടി കിലോമീറ്റർ അടുത്തെത്തും. അതുകൊണ്ടു തന്നെ വ്യാഴത്തെ ഏറ്റവും തിളക്കത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. അസ്തമയത്തോടെ സൂര്യന് നേരെ കിഴക്ക് വ്യാഴം ഉദിക്കും. അർദ്ധരാത്രിയോടെ ആകാശത്ത് നേരെ മുകളിൽ എത്തുന്ന വ്യാഴം പ്രഭാതത്തിൽ പടിഞ്ഞാറ് അസ്തമിക്കും. സൂര്യന് നേരെ എതിർദിശയിൽ വരുന്നതിനാൽ 'ഓപ്പൊസിഷൻ ഒഫ് ജൂപ്പിറ്റർ' എന്ന് അറിയപ്പെടുന്നു.