
പല രാശിക്കാർക്കും ഇന്നത്തെ ദിവസം ശുഭമാണ്. മനസിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാദ്ധ്യമാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ വളരെ ശുഭകരമായ ദിവസമാകും നിങ്ങൾക്ക്. ഓരോ രാശിക്കാരുടെയും ഇന്നത്തെ ദിവസത്തെ ഫലം അറിയാം.
1.മേടം - മേടം രാശിക്ക് ഇന്ന് കുടുംബ ചെലവുകൾ വർദ്ധിച്ചേക്കാം. ഇത് നിങ്ങൾക്ക് മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകും. വലിയ സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമായിട്ടുള്ള ദിവസമല്ല ഇന്ന്. ദാമ്പത്യജീവിതത്തിൽ സ്‌നേഹമുണ്ടാകും,
2. ഇടവം - ഈ രാശിക്കാർക്ക് വളരെയധികം അനുകൂലമായിട്ടുള്ള ദിവസമാണിന്ന്. വ്യാപാര രംഗത്തുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങും. ലാഭം കൊയ്യും. മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി ചെയ്യുന്ന കാര്യങ്ങൾ നഷ്‌ടമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തികമായി വളരെയധികം നേട്ടങ്ങളുണ്ടാകും.
3. മിഥുനം - മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂർത്തിയാക്കും. ബിസിനസിൽ ഇന്ന് ലാഭമുണ്ടാകും. സാമ്പത്തികപരമായി വളരെ നല്ല ദിവസമാണിന്ന്.
4. കർക്കടകം - ചെയ്യുന്ന തൊഴിലിൽ പുരോഗതി. ഭാഗ്യം പിന്തുണയ്‌ക്കും. കുടുംബ സ്വത്തിന്റെ വിഹിതം ലഭിക്കും.
5. ചിങ്ങം - ആരിൽ നിന്നും ഇന്ന് കടം വാങ്ങാതിരിക്കാൻ ശ്രമിക്കുക. ഇത് ചിലപ്പോൾ നിങ്ങൾക്ക് തിരിച്ചടക്കാൻ സാധിച്ചെന്ന് വരില്ല. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
6. കന്നി - ചെയ്യുന്ന ജോലികളിലെല്ലാം വൻ വിജയം തേടിയെത്തും. പുതിയ നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ സമയം. അവിവാഹിതർക്ക് മനസിനിണങ്ങിയ ആലോചനകൾ വരും. പുതിയ ജോലി അന്വേഷിക്കുന്നവർ ശുഭവാർത്ത കേൾക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
7. തുലാം - സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർദ്ധിക്കും. എതിരാളികൾ ബിസിനസിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമം നടത്തും. ജോലിയിൽ പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയവയുണ്ടാകും.
8. വൃശ്ചികം - മക്കളുടെ വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങൾ മാറും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെല്ലാം മാറിക്കിട്ടും.
9. ധനു - വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ ദിവസം. വിദേശത്ത് പോകാനുള്ള വഴികളൊരുങ്ങും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.