
മുംബയ്: വടക്കൻ അറബിക്കടലിൽ മുങ്ങിപ്പോയ ചരക്ക് കപ്പലിൽ നിന്ന് 12 ഇന്ത്യക്കാരെ പാകിസ്ഥാൻ ഏജൻസിയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പാകിസ്ഥാന്റെ മാരിടൈം സെക്യൂരിറ്റി ഏജൻസിയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് പോകുകയായിരുന്ന എംഎസ്‌വി എഐ പിറാൻപിർ കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. കടൽ പ്രക്ഷുബ്ദമായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.
പാക്കിസ്ഥാന്റെ തീരപരിധിയിൽ വച്ചാണ് കപ്പൽ മുങ്ങിയത്. രക്ഷപ്പെടുത്തിയ 12 കപ്പൽ ജീവനക്കാരെയും സുരക്ഷിതരായി പോർബന്തർ തീരത്ത് എത്തിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.