ഇന്നത്തെക്കാലത്ത് ചെരുപ്പ് പാദസംരക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല. ഫാഷന്റെയും സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെയും ഭാഗമാണ് ചെരുപ്പ്. ട്രെഡീഷണൽ വസ്ത്രങ്ങൾക്കൊപ്പവും മോഡേൺ വസ്ത്രങ്ങൾക്കൊപ്പവും അണിയാൻ വേവ്വെറെ ചെരുപ്പുകൾ സൂക്ഷിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പെൺകുട്ടികളും. സന്ദർഭത്തിനും പങ്കെടുക്കുന്ന പരിപാടിക്കും അനുസരിച്ച് ചെരുപ്പും വ്യത്യാസപ്പടും. അതിനാൽ തന്നെ ചെരുപ്പ് വാങ്ങുന്നതിലും സംരക്ഷിക്കുന്നതിലും പെൺകുട്ടികൾ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്.
ചെരുപ്പുകൾ അവയുടെ മെറ്റീരിയലിനും രൂപത്തിനും അനുസരിച്ച് വൃത്തിയാക്കലിന് വ്യത്യസ്ത മാർഗം തിരഞ്ഞെടുക്കാം. ലെതർ, റബർ, സിന്തറ്റിക്, പ്ളാസ്റ്റിക്, ടെക്സ്റ്റൈൽ മെറ്റീരിയലുകളാണ് കൂടുതലായും സ്ത്രീകളുടെ ചെുപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്.
വേഗൻ ലെതർ
മൈൽഡ് സോപ്പോ ഡിറ്റർജെന്റോ വെള്ളത്തിലിട്ട് ലയിപ്പിച്ചതുശേഷം അതിൽ കോട്ടൺ തുണി മുക്കി ചെരുപ്പ് വൃത്തിയായി തുടച്ചെടുക്കാം.
ശേഷം ഉണങ്ങിയ തുണികൊണ്ട് നന്നായി തുടയ്ക്കാം.
എയർ ഡ്രൈ ചെയ്ത ശേഷം ചെരുപ്പ് സ്റ്റാൻഡിൽ സൂക്ഷിക്കാം.
എംബ്രോയ്ഡേർഡ് ഷൂസ്
വളരെ സൂക്ഷിച്ചുവേണം ഇവ കൈകാര്യം ചെയ്യാൻ.
ആദ്യം മൃദുവായ, നനവുള്ള ബ്രഷ് ഉപയോഗിച്ച് ചെളി കളയാം.
ശേഷം ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് നനവ് മാറ്റാം.
ഷൂസുകൾ രണ്ടും വെവ്വേറെ കവറുകളിൽ ഇട്ടുസൂക്ഷിക്കുന്നതാണ് നല്ലത്.
ടൈ അപ്പ് ഷൂസ്
മൈൽ ഡിറ്റർജെന്റ് വെള്ളത്തിലൊഴിച്ച് കലക്കിയതിനുശേഷം മൃദുലമായ കോട്ടൺ തുണികൊണ്ട് മുക്കിയെടുത്ത് ചെരുപ്പ് നന്നായി തുടയ്ക്കാം.
ഹീൽസിന്റെ ഭാഗത്ത് നന്നായി തുടയ്ക്കണം.
നന്നായി തുടച്ച് എയർ ഡ്രൈ ചെയ്തതിനുശേഷം സ്റ്റാൻഡിലോ ഡസ്റ്റ് ബാഗിലോ ഇട്ട് സൂക്ഷിക്കാം.
ചെരുപ്പിനൊപ്പമുള്ള ടൈ അപ്പ് നന്നായി ചുറ്റി വയ്ക്കാനും ശ്രദ്ധിക്കണം.