pic

സോൾ: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യൂൻ രാജിവച്ചു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കിമ്മിന്റെ രാജി. ചൊവ്വാഴ്ച രാത്രിയാണ് യൂൻ അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്.

ഇതോടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്താണ് കിമ്മിന്റെ സ്ഥാനമൊഴിയൽ.

അതേ സമയം, സൗദി അറേബ്യയിലെ അംബാസഡറായ ചോയ് ബ്യൂംഗ് - ഹ്യൂക്കിനെ പുതിയ പ്രതിരോധ മന്ത്രിയായി യൂൻ തിരഞ്ഞെടുത്തു. യൂനിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ സോളിലടക്കം ഇന്നലെയും പ്രതിഷേധങ്ങൾ അരങ്ങേറി. യൂനിനെതിരെയുള്ള ഇംപീച്ച്മെന്റ് വോട്ട് നാളെ പാർലമെന്റിൽ നടന്നേക്കും.