g

വേ​ൾ​ഡ് ​സെ​ന്റോ​സ​ ​(​സിം​ഗ​പ്പൂ​ർ​)​ ​:​ ഇന്ത്യൻ സെൻസേഷൻ ഡി. ഗുകേഷും നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിംഗ് ലിറനും മുഖാമുഖം വരുന്ന ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​ഒമ്പതാം ഗെയിമും സമനിലയിൽ അവസാനിച്ചു. 55 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്. ഇരുവർക്കും 4.5പോയിന്റ് വീതമായി.വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന്റെ വിജയത്തിനായുള്ള നീക്കങ്ങളെ ലിറൻ സമ‌ർത്ഥമായി തടഞ്ഞു. ഇന്ന് വിശ്രമദിനമാണ്. നാളെ പത്താം ഗെയിം നടക്കും. ലിറനായിരിക്കും വെള്ളക്കരുക്കൾ.

വെട്ടിപ്പിടിച്ച് മുന്നോട്ട്,

ഒടുവിൽ രാജാക്കന്മാർ മാത്രം

ഗുകേഷ് രാജ്ഞിയുടെ മുന്നിലുള്ള കാലാൾ രണ്ട് തള്ളി ഡി4 ആണ് കളിച്ചത്. ഡിംഗ് ലിറൻ അതിനെതിരെ കുതിരയിറക്കി എൻ എഫ് 6 കളിച്ചു. കളി പോയത് ബോഗോ ഇന്ത്യൻ ഡിഫൻസ് റിട്രീറ്റ് വേരിയേഷനിലാണ് കളി പുരോഗമിച്ചത്. ഇരുവരും കാസ്ലിംഗ് നടത്തി. ആറാം നീക്കത്തിൽ ഡിംഗാണ് ആദ്യം കാസ്ലിംഗ് നടത്തി. തൊട്ടടുത്ത ഏഴാം നീക്കത്തിൽ ഗുകേഷും കാസ്ലിംഗ് നടത്തി. ഗുകേഷിന് സമയ ലാഭമുണ്ടായിരുന്നു. വളരെ ശ്രദ്ധയോടുമാണ് കളിച്ചത്. എന്നാൽ സമയലാഭം ഗുകേഷിന് മുതലാക്കാനായില്ല. ഇരുവർക്കും പിഴവുകൾ കുറവായിരുന്നു.23-ാമത്തെ നീക്കത്തിൽ മത്സരം ഡ്രോയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായി. . പ്രശസ്ത ചെസ് എൻജിനായ സ്റ്റോക്ക് ഫിഷ് 23-ാം നീക്കത്തിൽ തന്നെ സമാസമം കാണിച്ചു.തുടക്കം മുതൽ പരസ്പം വെട്ടി വെട്ടി അവസാനം ഇരുവ‌ർക്കും രാജാവ് മാത്രമായി. ചെസിൽ വളരെ അപൂർവമായ സംഭവമാണിത്.

ഇനിയുള്ള കളി ആര് ജയിക്കുന്നോ അവർക്ക് വലിയ മുൻതൂക്കം കിട്ടുംമെന്നുറപ്പാണ്.