
കണ്ണൂർ: കല്യാശ്ശേരി നിയോജകമണ്ഡലം ഔഷധഗ്രാമം പദ്ധതി വഴി ഇറക്കിയ കുറുന്തോട്ടി കൃഷിയുടെ രണ്ടാംഘട്ടം വിജയത്തിലേക്ക്. രണ്ടാംഘട്ടമായി നൂറേക്കറിലാണ് കുറുന്തോട്ടി കൃഷി വ്യാപിപ്പിക്കുന്നത്. 97 കർഷകർ ഇതിലൂടെ പദ്ധതിയുടെ ഭാഗമായി . ഒന്നാംഘട്ട പദ്ധതിയിൽ പെട്ട 25 ഏക്കറിൽ മികച്ച വിളവാണ് ലഭിച്ചത്. രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒന്നാം ഘട്ട പദ്ധതിക്ക് 16.75 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കുറുന്തോട്ടി വിളവെടുപ്പ് ഡിസംബർ അവസാനമാണ് നിശ്ചയിച്ചിരിക്കുന്നത്.ഇതിനായി കർഷകർക്ക് പരിശീലനം നൽകി. കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ഈ പദ്ധതി വഴി കല്യാശേരി നിയോജക മണ്ഡലത്തിന് ലഭിച്ചിരുന്നു.
ഔഷധഗ്രാമം രണ്ടാംഘട്ട പദ്ധതി
പഞ്ചായത്ത് വിസ്തൃതി
കടന്നപ്പള്ളി - പാണപ്പുഴ 20 ഏക്കർ
ഏഴോം 10 ഏക്കർ
ചെറുതാഴം 15
കുഞ്ഞിമംഗലം
പട്ടുവം
കല്യാശേരി
കണ്ണപുരം
ചെറുകുന്ന് 5 ഏക്കർ
എരമം കുറ്റൂർ
ലക്ഷ്യം കാണും കർഷകഗ്രൂപ്പുകൾ
പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പ്രവർത്തനം. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പാക്കാൻ സൊസൈറ്റി രൂപീകരിക്കാനും പദ്ധതിയുണ്ട്. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നാംഘട്ട സബ് സിഡി കൈമാറി
ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി 25 ഏക്കറിൽ കൃഷി ചെയ്ത 34 കർഷകർക്ക് ഔഷധസസ്യ ബോർഡിന്റെ സബ്സിഡിയും വിതരണം എം.വിജിൻ എം.എൽ.എ വിതരണം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു.കുറുന്തോട്ടി വിളവെടുപ്പും വിത്തുശേഖരണ പരിശീലനവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന കർഷകർക്കുള്ള പരിശീലന ക്ലാസിന് മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം സെക്രട്ടറി കെ പി പ്രശാന്ത് നേതൃത്വം നൽകി. ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഔഷധി ബോർഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ: ടി കെ ഹൃദിക്, ഔഷധി ഡയറക്ടർ ബോർഡ് അംഗം കെ.പത്മനാഭൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.സുഷ സ്വാഗതവും ഏഴോം കൃഷി ഓഫീസർ നിഷ ജോസ് നന്ദിയും പറഞ്ഞു.