egg-shell

എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും നമ്മുടെ വീടുകളിൽ എലി, പല്ലി, പാറ്റ തുടങ്ങിയ ജീവികൾ വരാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. രാത്രി നന്നായി വൃത്തിയാക്കിയിട്ടാൽ പോലും ഇവിടേക്ക് ഈ ജീവികൾ എത്തുന്നു. ഇവ വരുന്നത് തടയാനായി വിഷവസ്‌തുക്കൾ വയ്‌ക്കുന്നത് ആപത്താണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില ടിപ്‌സ് നോക്കാം. മുട്ടത്തോടാണ് ഇതിന് പ്രധാനമായും വേണ്ടത്.

1. മുട്ടത്തോട് കൈകൊണ്ട് പൊടിച്ച് ഒരു സ്‌പൂൺ അളവിലെടുത്ത് പാത്രിത്തിലിടുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഒരു പാരസെറ്റമോൾ ചേർത്ത് യോജിപ്പിച്ചശേഷം അടച്ചുവച്ച് തണുപ്പിക്കുക. ശേഷം ഇതിനെ പഞ്ഞിയിൽ മുക്കി പാറ്റയും പല്ലിയും വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വയ്‌ക്കാവുന്നതാണ്.

2. ഒരു പാത്രത്തിൽ അൽപ്പം ടൂത്ത് പേസ്റ്റ് എടുക്കണം. അതിലേക്ക് ബേക്കിംഗ് സോഡ, അൽപ്പം ഡെറ്റോൾ, ഒരു സ്‌പൂൺ നാരങ്ങാ നീര്, ആവശ്യത്തിന് ചൂടുവെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് അടച്ചുവച്ച് തണുപ്പിക്കുക. ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിലാക്കി പാറ്റയും പല്ലിയുമെല്ലാം വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ തളിച്ചുകൊടുത്താൽ മതി.

വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ചെയ്യൻ സാധിക്കുന്ന വളരെ എളുപ്പമുള്ള വിദ്യകളാണിത്. അടുപ്പിച്ച് രണ്ടോ മൂന്നോ ദിവസം ഇവ ഉപയോഗിച്ചാൽ മതി.