kite

കൊച്ചി: ദ്വീപിലെ വിവിധ വേദികളിലായി നടക്കുന്ന വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിൽ കുട്ടികൾക്കായി പട്ടം നിർമ്മാണ - പറപ്പിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത പട്ടം പറപ്പിക്കൽ വിദഗ്ദ്ധൻ രാജേഷ് നായരാണ് 28ന് നടക്കുന്ന ക്യാമ്പ് നയിക്കുന്നത്. ലോകപ്രശസ്തമായ ധാരാളം പട്ടം പറത്തൽ മേളകൾക്ക് സമാനമായി വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ നിർമിക്കാനും പരിചയപ്പെടാനും ക്യാമ്പ് വഴിയൊരുക്കും. കുഴുപ്പിള്ളി ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. 150 രൂപയാണ് പ്രവേശന ഫീസ്. ഗൂഗിൾപേ നമ്പർ 9048061490 (അമ്പിളി). വിവരങ്ങൾക്ക്: 98950 81866.